ഇ.ചന്ദ്രശേഖരൻ എം.എൽ.എയുടെ സഹോദരൻ കൃഷ്ണൻ നായർ

Saturday 10 January 2026 6:41 PM IST

പെരുമ്പള (കാസ‌ർകോട്): സി.പി.ഐ നേതാവും മുൻമന്ത്രിയുമായ ഇ.ചന്ദ്രശേഖരൻ എം.എൽ.എയുടെ ജ്യേഷ്ഠ്യ സഹോദരൻ പെരുമ്പള ചെട്ടും കുഴിയിലെ ഇ.കൃഷ്ണൻ നായർ (ചരടൻ നായർ- 82) നിര്യാതനായി. പരേതരായ പി.കുഞ്ഞിരാമൻ നായരുടേയും ഇ.പാർവ്വതി അമ്മയുടേയും മകനാണ്. നെഞ്ചുവേദനയെ തുടർന്ന് കെയർവെൽ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മറ്റു സഹോദരങ്ങൾ: രോഹിണി കരിച്ചേരി, മാലതി കുണ്ടടുക്കം,പരേതരായ ഇ കെ മാസ്റ്റർ, ഇ.രാമചന്ദ്രൻ .