ഫ്രാൻ കലോത്സവം
Sunday 11 January 2026 1:04 AM IST
നെയ്യാറ്റിൻകര : താലൂക്കിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാനിന്റെ കലോത്സവം നെയ്യാറ്റിൻകര ടൗൺ എൽ.പി.എസിൽ നഗരസഭാ ചെയർപെഴ്സൺ ഡബ്ളു. ആർ. ഹീബ ഉദ്ഘാടനം ചെയ്തു. ഫ്രാൻ വൈസ് പ്രസിഡന്റ് എം. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ആർ. അജിത, സംഗീത പ്രസാദ്, കവി ഉദയൻ കൊക്കോട്, ഫ്രാൻ പ്രസിഡന്റ് എസ്.കെ ജയകുമാർ, ജനറൽ സെക്രട്ടറി അഡ്വ. തലയൽ പ്രകാശ്, തിരുപുറം ശശികുമാരൻ നായർ,പി . നസീർ എന്നിവർ സംസാരിച്ചു.വിജയികളായവർക്കുള്ള സമ്മാനദാനം 31ന്
നിർവഹിക്കും.