എൻ.എക്സ്.സി.സി കുടുംബസംഗമം

Sunday 11 January 2026 12:19 AM IST

പാറത്തോട്: വിമുക്തഭട സംഘടനയായ നാഷണൽ എക്സ് സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി പാറത്തോട് യൂണിറ്റ് കുടുംബസംഗമം നടത്തി. സംസ്ഥാന ഉപദേശകസമിതി ചെയർമാൻ കെ.എസ്.തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബോബിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ഇ.ജി.പ്രകാശ് ബോധവത്ക്കരണ ക്ലാസ് നയിച്ചു. എ.ആർ.വിജയൻനായർ, ബി.ചന്ദ്രശേഖരൻനായർ, ജോസ് പടിയറ, എം.എ.ഗോപാലകൃഷ്ണൻനായർ, സി.എൻ.വിശ്വനാഥൻ, ടി.കെ.പദ്മകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.