സിദ്ധു ഫസ്റ്റ് ലുക്ക്

Sunday 11 January 2026 12:33 AM IST

ആദി കേശവ,സിയാറ ഫാത്തിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് പൂജപ്പുര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "സിദ്ധു " ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു . ജോയ് മാത്യു,ജാഫർ ഇടുക്കി,ബാലാജി,അരിസ്റ്റോ സുരേഷ്,സാബു തിരുവല്ല,ശ്വേത വിനോദ്,കാർത്തിക,ശാലിനി,വിബില,ഷെരീഫ് തമ്പാനൂർ,ദീപക് ട്വിങ്കിൾ സനൽ, ജിൻസി ചിന്നപ്പൻ, ജയശരത്,രഞ്ജിനി, സിമി കൃഷ്ണ,ഷൈൻ അനിരുദ്ധൻ,ഷാജഹാൻ തൊളിക്കോട് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആലഞ്ചേരി സിനിമാസ്,അബിൻ എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ ഡോക്ടർ അബിൻ പാലോട്,സിറിയക് ആലഞ്ചേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സനദ് സതീശൻ നിർവഹിക്കുന്നു.വിജു ശങ്കർ എഴുതിയ വരികൾക്ക് സാനന്ദ് ജോർജ്,ഡി. ശിവപ്രസാദ് എന്നിവർ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ-ജയൻ മാസ്സ്,മേക്കപ്പ്-അനിൽ നേമം,വസ്ത്രാലങ്കാരം-ഷിബു പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷാജൻ കല്ലായി,റീ റിക്കോർഡിംഗ്-സാനന്ദ് ജോർജ്ജ്, പ്രൊജക്ട് കോ-ഓഡിനേറ്റർ-സുധീർ കുമാർ, ഈ മാസം അവസാനം പ്രദർശനത്തിന് എത്തും. പി .ആർ. ഒ എ. എസ് . ദിനേശ്.