സംക്രാന്തി മൂഡിൽ ചിരഞ്ജീവിയും വെങ്കിടേഷും
മന ശങ്കര വരപ്രസാദ് ഗാരു നാളെ എത്തും
തെലുങ്ക് ദേശത്തിന്റെ മെഗാസ്റ്റാർ ചിരഞ്ജീവിയും വിക്ടറി വെങ്കിടേഷും ഒന്നിക്കുന്ന ചിത്രമാണ് മന ശങ്കര വരപ്രസാദ്. പത്തുലക്ഷത്തോളം പേരാണ് ഗാനം യൂ ട്യൂബിൽ കണ്ടത്. ഉത്സവാന്തരീക്ഷം നിറഞ്ഞ പെപ്പി മൂഡിലുള്ള ഈ ഗാനം ആദ്യ കേൾവിയിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ് . കസാർല ശ്യാം എഴുതിയ വരികൾക്ക് ഭീംസ് സെസിറോളിയോ ഒരുക്കിയ ഊർജസ്വലമായ സംഗീതം ഗാനത്തിന് മികച്ച മാസ് അപ്പീൽ നൽകുന്നു. സങ്ക്രാന്തി ഉത്സവകാലത്തിന്റെ ആവേശവും ഗാനത്തിൽ മനോഹരമായി പ്രതിഫലിക്കുന്നുണ്ട്.ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വച്ചാണ് മെഗാ വിക്ടറി മാസ്സ് സോംഗ് പുറത്തിറക്കിയത്. ഒരേ ഫ്രെയിമിൽ ചിരഞ്ജീവിയും വെങ്കടേഷും നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ ആരാധകർ ആവേശപൂർവ്വം ഏറ്റെടുത്ത് കഴിഞ്ഞു -ചിരഞ്ജീവി നായകനാകുന്ന ഈ ഫാമിലി എന്റർടെയ്നറിൽ എക്സ്റ്റൻഡ് കാമിയോ റോളിലാണ് വെങ്കിടേഷ് പ്രത്യക്ഷപ്പെടുന്നത്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രം നാളെ സംക്രാന്തി (പൊങ്കൽ) റിലീസായി തിയേറ്ററുകളിലെത്തും. നയൻതാരയാണ് ചിത്രത്തിലെ നായിക. സ്റ്രൈലിഷ് ലുക്കിൽ ആണ് ചിരഞ്ജീവി എത്തുന്നത്. ചിരഞ്ജീവിയുടെ പിറന്നാൾ ദിനത്തിലായിരുന്നു ടീസർ റിലീസ്.