സർപ്രൈസ് ഹിറ്റായി 20 കോടി നേടി സിറൈ

Sunday 11 January 2026 11:39 PM IST

അത്ഭുത പ്രകടനവുമായി അനിഷ്‌മ അനിൽ കുമാർ

വിക്രം പ്രഭു നായകനായി സുരേഷ് രാജകുമാരി,സംവിധാനം ചെയ്ത സിറൈ എന്ന തമിഴ് ചിത്രം സൂപ്പർ ഹിറ്റിലേക്ക്.

ചെറിയ ബഡ്ജറ്റിലൊരുങ്ങിയ കൊച്ചു ചിത്രം മൗത്ത് പബ്ലിസിറ്റിയുടെയും പോസിറ്റീവ് റിവ്യൂസിന്റെയും പിൻബലത്തിൽ ആണ് വലിയ വിജയം നേടുന്നത്. ഡിസംബർ 25 ന് റിലീസ് ചെയ്ത ചിത്രത്തിന് ദിനംപ്രതി കളക്ഷൻ വർദ്ധിച്ച് വരുന്നതായാണ് റിപ്പോർട്ട്. പൂവൻ, ഐ ആം കാതലൻ, മരണ മാസ്സ് എന്നീ ചിത്രങ്ങളിലെ നായികയായ അനിഷ്‌മ അനിൽ കുമാറാണ് നായിക. ചിത്രത്തിൽ അനിഷ്മയുടേത് അത്ഭുതപ്പെടുത്തുന്ന പ്രകടനംആണ് . തമിഴിൽ അനിഷ്മയെ തേടി നിരവധി അവസരങ്ങൾ ലഭിക്കുമെന്ന് ഉറപ്പിക്കുന്നു. അനിഷ്‌മയോടൊപ്പം മലയാളി താരങ്ങളായ സിജു വിൽസണും രമ്യ സുരേഷും സിറൈയിൽ അണി നിരക്കുന്നുണ്ട്. ജസ്റ്റിൻ പ്രഭാകറിന്റേതാണ് സംഗീതം.വിക്രം പ്രഭുവിന് പൊലീസ് കോൺസ്റ്റബിളിന്റെ വേഷമാണ് ചിത്രത്തിൽ.പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകുന്ന പൊലീസുകാരൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ അതിഗംഭീരമായി ചിത്രത്തിൽ ആവിഷ്കരിക്കുന്നു. സിറൈ ഇതിനകം ഇരുപത് കോടിയിലധികം കള്കഷൻ നേടി കഴിഞ്ഞു.