സന്ദേശ പ്രചരണ യാത്ര
Saturday 10 January 2026 7:56 PM IST
മുഹമ്മ: ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന വിഷയത്തിൽ കാസർകോട്ട് നടക്കുന്ന സമസ്ത100-ാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം സമസ്ത മണ്ണഞ്ചേരി മേഖല സ്വാഗതസംഘം കമ്മിറ്റി സംഘടിപ്പിച്ച സന്ദേശ പ്രചരണ യാത്രയുടെ ഉദ്ഘാടനം ജംഇയ്യത്തുൽ മുഅല്ലിമീൻ കേന്ദ്ര കൗൺസിൽ സെക്രട്ടറി പി.എ. ശിഹാബുദ്ദീൻ മുസ്‌ലിയാർ നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ സയ്യിദ് ത്വാഹാ ജിഫ്‌രി തങ്ങൾ ഫൈസി അദ്ധ്യക്ഷനായി. സമസ്ത ജില്ലാ മുഷാവറ അംഗം പി.എ. ഇബ്രാഹീം മുസ്‌ലിയാർ പ്രാർത്ഥന നടത്തി. ചിയാംവെളി ഇർഷാദുൽ ഇസ്‌ലാം ജുമുഅ മസ്ജിദ് പ്രസിഡന്റ് ബി.എം. ബിയാസ് സ്വാഗതം പറഞ്ഞു.