ഇജാബ സെൻട്രൽ സ്‌കൂൾ വാർഷികം
Sunday 11 January 2026 12:58 AM IST
അമ്പലപ്പുഴ : നീർക്കുന്നം അൽ ഇജാബ സെൻട്രൽ സ്‌കൂൾ വാർഷികാഘോഷം മസ്ജിദുൽ ഇജാബ ചീഫ് ഇമാം സാജിദ് ബദരി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഇബ്രാഹിം കുട്ടി വിളക്കേഴം അദ്ധ്യക്ഷനായി. ചലച്ചിത്ര താരം ഗിന്നസ് പക്രു മുഖ്യാതിഥിയായി. സ്‌കൂൾ മാനേജരായി 10 വർഷം പൂർത്തിയാക്കുന്ന ഇബ്രാഹിം കുട്ടി വിളക്കേഴത്തെയും ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡിന് അർഹയായ നീന സുരേഷിനെയും ആദരിച്ചു. പി.ശശി , ഭാരവാഹികളായ ബദറുദ്ദീൻ നീർക്കുന്നം ,ഷെരീഫ് മൂത്തേടം , ഷംസുദ്ദീൻ , ഷൈനി കവിരാജ് ,ജഫീന ഫൈസൽ എന്നിവർ പ്രസംഗിച്ചു