കാർഷിക സെമിനാർ

Saturday 10 January 2026 7:59 PM IST

ആലപ്പുഴ: കുട്ടനാട് ഇന്റഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്സ്) യുടെ ആഭിമുഖ്യത്തിൽ, കാർഷിക മേഖലയും കുട്ടനാട് സമഗ്ര വികസനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച കാർഷിക സെമിനാർ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സജി കാവാലം അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ. ജി.പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ.എൻ. സുനിൽ കുമാർ, രോഹിത് ജോസഫ്, അഡ്വ. പ്രദീപ് കൂട്ടാല, കെ.ജി.മോഹനൻ പിള്ള, എൻ.സദാശിവൻ നായർ, ജോൺസൺ ജോസഫ് , പി. എം. കുര്യൻ, കെ.ലാൽജി,ബേബി പാറക്കാടൻ,ആർ.വി.ഇടവന,ആശ കൃഷ്ണാലയം, പോൾസൺ പ്ലാപ്പുഴ, സന്തോഷ് മാത്യു, ജോഷി ആന്റണി തുടങ്ങിയവർ പ്രസംഗി​ച്ചു