ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ

Saturday 10 January 2026 8:00 PM IST

ആലപ്പുഴ: ലോയേഴ്സ് കോൺഗ്രസ് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ. പി..ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.ഡി.ശങ്കർ, അഡ്വ.കെ.ജയകുമാർ, അഡ്വ.ഗോപകുമാർ എന്നിവരെ ആദരിച്ചു.. അഡ്വ.പി. ആർ.ഹരികുമാർ, അഡ്വ.കെ.ഗോപകുമാർ, അഡ്വ. റീഗോരാജു തുടങ്ങിയവർ സംസാരിച്ചു