മണ്ണ് ദിനാചരണം

Saturday 10 January 2026 8:01 PM IST

ആലപ്പുഴ: രാജ്യാന്തര മണ്ണ് ദിനത്തോടനുബന്ധിച്ചു മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മണ്ണ് ദിനാചരണം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം.എസ്. ലത അദ്ധ്യക്ഷത വഹിച്ചു. പെയിന്റിംഗ്, കാർഷിക പ്രശ്നോത്തരി മത്സരങ്ങളിലെ വിജയികൾക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ര് ഷീന സനൽകുമാർ സമ്മാനം നൽകി. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ഡി. അംബുജാക്ഷൻ, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.