മോഹനം ഗുരുസന്നിധി വാർഷികം

Saturday 10 January 2026 9:13 PM IST

കാഞ്ഞങ്ങാട്:മോഹനം ഗുരുസന്നിധിയുടെ ആറാം വാർഷികാഘോഷവും മോഹനം ഗുരുസന്നിധി സംഗീത പുരസ്കാര സമർപ്പണവും മാവുങ്കാൽ ശ്രീരാമ ക്ഷേത്രാങ്കണത്തിൽ നടന്നു. പുരസ്കാര സമർപ്പണ ചടങ്ങിൽ മനോജ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. സംഗീത പുരസ്കാര ജേതാവായ സംഗീതജ്ഞൻ പ്രൊഫ.താമരക്കാട് ടി.എൻ.ഗോവിന്ദൻ നമ്പൂതിരിക്കുള്ള സ്നേഹോപഹാരം കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസൻ സമർപ്പിച്ചു.കെ.വി.മണികണ്ഠദാസ്, മൃദംഗവിദ്വാൻ ഡോ.വി.ആർ.നാരായണ പ്രകാശ് എന്നിവർ സംസാരിച്ചു . സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ടിനെ ആദരിച്ചു.സംസ്ഥാന കലോത്സവങ്ങളിൽ വിജയികളായ തൃഷ്ണ , കീർത്തനനമ്പ്യാർ, ശരൺ ഡി. വിശ്വം എന്നിവരെ അനുമോദിച്ചു.ടി.വി.ഗീത നന്ദി പറഞ്ഞു.തുടർന്ന് സംഗീത വിദ്വാൻ പ്രൊഫ.ടി.എൻ.ഗോവിന്ദൻ നമ്പൂതിരി സംഗീതകച്ചേരി അവതരിപ്പിച്ചു .