നിർമ്മിത ബുദ്ധി സെമിനാർ

Sunday 11 January 2026 1:14 AM IST

കുന്നത്തുകാൽ: കാരക്കോണം ഡോ.സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജിൽ,ധനുവച്ചപുരം അപ്ലൈഡ് സയൻസ് കോളേജിന്റെ സഹകരണത്തോടെ ആരോഗ്യമേഖലയിലെ നിർമ്മിത ബുദ്ധിയുടെ പ്രസക്തിയെക്കുറിച്ച് 'ഇഗ്നൈറ്റ് 2026' സെമിനാർ നടന്നു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ജെ.ബെന്നറ്റ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ,സാങ്കേതിക ശാസ്ത്രജ്ഞനും പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലുമായ ഡോ.എം.വി.രാജേഷ് പ്രബന്ധം അവതരിപ്പിച്ചു.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.അനുഷാ മെർലിൻ,മെഡിക്കൽ സൂപ്രണ്ട് ഡോ.ബാബുരാജ് എന്നിവർ പങ്കെടുത്തു.