വ്യാപാരി വ്യവസായ സമിതി കൺവെൻഷൻ
Saturday 10 January 2026 9:15 PM IST
കാഞ്ഞങ്ങാട്: കേരള വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് യൂണിറ്റ് കൺവെൻഷൻ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ ഉൽഘാടനം ചെയ്തു. വ്യാപാരമിത്ര സർട്ടിഫിക്കറ്റ് വിതരണം, തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സമിതി അംഗങ്ങൾക്കുള്ള അനുമോദനം എന്നിവയും ഇതോടനുബന്ധിച്ച് നടന്നു.കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ, നഗരസഭ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ മഹമൂദ് മുറിയനാവി, അജാനൂർ പഞ്ചായത്ത് അംഗം കെ.വി.സുകുമാരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.വ്യാപാരമിത്ര പദ്ധതിയിൽ അംഗങ്ങളായ 69 പേർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. പ്രസിഡന്റ് എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.വ്യാപാര മിത്ര ട്രസ്റ്റ് ജില്ലാ കൺവീനർ ശശിധരൻ കൈരളി പദ്ധതി വിശദീകരണം നടത്തി. സി അനിത, ടി.വി.സുനിൽ, വി.എം.മനോജ് തുടങ്ങിയവർ സംസാരിച്ചു. ബി.മധുസൂദനൻ സ്വാഗതം പറഞ്ഞു.