ഐ.സി ടി സ്കൂൾ കെട്ടിട സമർപ്പണം 12ന്
Saturday 10 January 2026 9:17 PM IST
തൃക്കരിപ്പൂർ: പടന്ന ഐ.സി ടി സ്കൂൾ സീനിയർ സെക്കൻഡറി സ്കൂൾ കെട്ടിടസമർപ്പണവും എ.ഐ സാങ്കേതികവിദ്യ സജ്ജീകരിച്ച സയൻസ് ലാബ് ഉദ്ഘാടനവും 12ന് രാവിലെ പത്തരക്ക് നടക്കും. നിയമപഠനത്തിനുള്ള സൗദ പടന്ന എൻഡോവ്മെന്റ് പ്രഖ്യാപനവും നടത്തും. ജമാഅത്തെ ഇസ് ലാമി കേരള അമീർ പി.മുജീബ് റഹ് മാൻ ഉദ്ഘാടനം ചെയ്യും. അനുബന്ധിച്ച് നടക്കുന്ന ഡിജിറ്റൽ ഫെസ്റ്റ് പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബൈദ ഉദ്ഘാടനം ചെയ്യും. ലബോറട്ടറി 45 ലക്ഷം രൂപ ചെലവിലാണ് സജ്ജീകരിച്ചത്. ഒന്നാം തരം മുതൽ ഐ.ടി പഠനത്തിന് അവസരമുണ്ട്. നിലവിൽ 200 കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകിവരുന്നത്. ഐ.സി.ടി ചെയർമാൻ വി.എൻ.ഹാരിസ്, പ്രിൻസിപ്പൽ യു.സി മുഹമ്മദ് സാദിഖ്, വി.സി മുഹമ്മദ് ഇഖ്ബാൽ, വി.കെ മുഹമ്മദ് അഫ്സൽ, വി.കെ കുഞ്ഞബ്ദുല്ല, യു.എം.അബ്ദുൽ റഷീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.