വിനോദ്കുമാർ പള്ളയിൽ വീട് അനുസ്മരണം

Saturday 10 January 2026 9:20 PM IST

കാഞ്ഞങ്ങാട്: കരുവാച്ചേരി ബാലകൃഷ്ണൻ നായർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീടിന്റെ രണ്ടാംചരമവാർഷികം ആചരിച്ചു. ഹൊസ്ദുർഗ് മാന്തോപ്പ് മൈതാനിയിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. സാംസ്‌കാരിക വേദി പ്രസിഡന്റ് പ്രവീൺ തോയമ്മൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം.അസിനാർ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.പി.മോഹനൻ കെ.എസ്. എസ് പി എ ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണൻ, എൻ.കെ.രത്നാകരൻ, സുജിത്ത് പുതുക്കൈ, കെ.വി.കുഞ്ഞിക്കണ്ണൻ, ടി.വി.നാരായണമാരാർ, യൂത്ത്വാസ നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, രവീന്ദ്രൻ ചെമ്മട്ടംവയൽ, വി.വി.സുഹാസ്, ലക്ഷ്മണൻ കല്ലാഞ്ചിറ, എം.കെ.ആലാമി ചേടിറോഡ്, സന്ദീപ് ഒഴിഞ്ഞവളപ്പ്, ശരത്ചന്ദ്രൻ,റോഷൻ എങ്ങോത്ത്, കൃഷ്ണലാൽ കക്കൂത്തിൽ, കെ.വിക്രമൻ, കെ.വി.രാമചന്ദ്രൻ, രമേശൻ പുതുക്കൈ, സുനീഷ് അരയി എന്നിവർ പ്രസംഗിച്ചു.