വ്യാപാരി വ്യവസായി സംഘം സായാഹ്ന ധർണ്ണ

Saturday 10 January 2026 9:22 PM IST

മാവുങ്കാൽ: നാഷണൽ ഹൈവേ അതോറിറ്റി മാവുങ്കാലിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെയും ഭാരതീയ വ്യാപാരി വ്യവസായി സംഘം സായാഹ്നധർണ്ണ സംഘടിപ്പിച്ചു. ഭാരതീയ വ്യാപാരി വ്യവസായിസംഘം ജില്ലാ സെക്രട്ടറി ഗുരുദത്ത് റാവു ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്, എം.പ്രശാന്ത്, രാഷ്ട്രീയ സ്വയംസേവ സംഘം ജില്ലാ സമ്പർക്ക പ്രമുഖ് ബാബു പുല്ലൂർ, ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ ടി.രമേശൻ, അജാനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അർജുൻ യോഗി, സജി രാംനഗർ, ഗീത ബാബുരാജ്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പി.പത്മനാഭൻ, സെക്രട്ടറിമാരായ എം.പ്രദീപൻ, വൈശാഖ് മാവുങ്കാൽ, ബി.ജെ.പി അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് മിഥില, വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹോസ്ദുർഗ് താലൂക്ക് പ്രസിഡന്റ് പി.അനന്തൻ സ്വാഗതവും മാവുങ്കാൽ യൂണിറ്റ് പ്രസിഡന്റ് പ്രകാശൻ നന്ദിയും പറഞ്ഞു.