ജനപ്രതിനിധികളെ ആദരിച്ചു
Sunday 11 January 2026 1:22 AM IST
വെള്ളറട: വെള്ളറട ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളെ ആദരിച്ചു.ആക്ഷൻ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ വി.റസിലയ്യൻ അദ്ധ്യക്ഷത വഹിച്ചു.ബ്ളോക്ക് പഞ്ചായത്തിലേക്ക് വെള്ളറട ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സാം ഡേവിഡ് ജനപ്രതിനിധികളെ പരിചയപ്പെടുത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ വിൻസെന്റ്,ബ്ളോക്ക് പഞ്ചായത്ത് അംഗം പനച്ചമൂട് ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.യോഗത്തിൽ ആക്ഷൻ കൗൺസിലിന്റെ ജനകീയ നിർദ്ദേശ പത്രികയും സെക്രട്ടറി പ്രഭകുമാരി ജനപ്രതിനിധികൾക്ക് കൈമാറി. ഷീജ സ്വാഗതവും ഷീലദേവി നന്ദിയും പറഞ്ഞു.