സ്നേഹഭവനം താക്കോൽ കൈമാറൽ

Saturday 10 January 2026 9:23 PM IST

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാർത്തോമ്മാ ബധിര വിദ്യാലയത്തിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന തെരേസ മരിയ്ക്കും കുടുംബത്തിനും ഉദയപുരത്തു നിർമ്മിച്ചു നൽകിയ സ്നേഹ ഭവനത്തിന് താക്കോൽ കൈമാറി. സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, സ്റ്റാഫ്, എന്നിവർ ചേർന്ന് പത്തര ലക്ഷം ചെലവിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ജയചന്ദ്രൻ നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ മാത്യു ബേബി അദ്ധ്യക്ഷത വഹിച്ചു.ഉദയപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ അരിച്ചാലിൽ,ചെർക്കള മാർത്തോമാ കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാദർ ജോർജ് വർഗീസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ രാജൻ മുഖ്യാതിഥിയായി. കുഞ്ഞികൃഷ്ണൻ, ജോസ്മി ജോഷ്വ, ചെർക്കള പത്മനാഭൻ, ഡോ.കെ.എസ്.ജയരാജ്, കെ.കെ.കൃഷ്ണ , സാമൂവൽ, സിബി എസ്.കുഞ്ഞപ്പൻ, ടി.ബെൻസി , ഷിന്റോ വെമ്പള്ളിൽ, എൻജിനീയർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജോഷിമോൻ സ്വാഗതവും ബിൻസി നന്ദിയും പറഞ്ഞു..