പക്ഷിപ്പനി :ഇന്നലെ 7625 പക്ഷികളെ കൊന്നു

Saturday 10 January 2026 9:41 PM IST

ആലപ്പുഴ: ജില്ലയിൽ ഈ സീസണിൽ രണ്ടാം തവണ സ്ഥിരീകരിച്ച പക്ഷിപ്പനിയുടെ ഭാഗമായി ഇന്നലെ മറവ് ചെയ്തത് 7625 പക്ഷികളെ. ഇതോടെ ജില്ലയിലെ കള്ളിംഗ് പൂ‌ർത്തിയായി.ഇന്നലെ പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകളിലാണ് കള്ളിംഗ് നടന്നത്. പക്ഷികളെ കൂടാതെ 666 കിലോ തീറ്റയും നശിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുത പ്രതികരണ സേനയാണ് ശുചീകരണ പ്രവർത്തനങ്ങൾക്കും കള്ളിംഗിനും നേതൃത്വം നൽകിയത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നത് കുറവാണെങ്കിലും കർഷകർ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും എപ്പോൾ വേണെമെങ്കിലും രോഗം റിപ്പോർട്ട് ചെയ്യാം. പക്ഷികളെ അടച്ചിട്ട് വളർത്താൻ ശ്രമിക്കണം