സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

Sunday 11 January 2026 1:30 AM IST

വെഞ്ഞാറമൂട്: മാണിക്കോട് ശ്രീ മഹാദേവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ നിർവഹിച്ചു.ക്ഷേത്ര അഡ്ഹോക് കമ്മിറ്റി കൺവീനർ പി.വാമദേവൻ പിള്ള,അർജുനൻ സരോവരം,ശോഭ കുമാർ,വയ്യേറ്റ് അനിൽ,തുളസി.പി.നായർ,അജയകുമാർ,എം.വി.സോമൻ,രാജേന്ദ്രൻ പിള്ള,രാജേന്ദ്രൻ തൈക്കാട്, സുനിൽകുമാർ,ശോഭന,ബിനു ബാലകൃഷ്ണൻ, ക്ഷേത്രമേൽശാന്തി പരമേശ്വരൻ പോറ്റി തുടങ്ങിയവർ പങ്കെടുത്തു.