ബോധവത്കരണ ക്ലാസ്‌

Sunday 11 January 2026 1:28 AM IST

കല്ലമ്പലം : മാവിൻമൂട് നവോദയം ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ചെമ്മരുതി സഹകരണ ബാങ്ക് ഹാളിൽ ആയൂർവേദ ബോധത്കരണ ക്ലാസ്‌ സംഘടിപ്പിച്ചു. 'എന്താണ് ആയൂർവേദം, എന്തല്ല ആയൂർവേദം' എന്ന വിഷയത്തിൽ ഡോ.അഞ്ജന.ജെ ക്ലാസെടുത്തു.വനിതാവേദി സെക്രട്ടറി പി.ബീന അദ്ധ്യക്ഷത വഹിച്ചു.എൽ.മായ,ജി.എസ്‌.താരാമോൾ,ഗിരിജ.പി.എസ്‌,ഗ്രന്ഥശാല പ്രസിഡന്റ്‌ എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.