അനുസ്മരണ സമ്മേളനം

Sunday 11 January 2026 1:41 AM IST

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് പി ജെ അവിരയുടെ ഒന്നാം ചരമവാർഷികം അനുസ്മരണ സമ്മേളനത്തോടെ നടത്തി. അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: എസ് അശോകൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷിബിലി സാഹിബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനത്തിൽ കെ.പി.സിസി മെമ്പർ എം കെ പുരുഷോത്തമൻ, എൻ ഐ ബെന്നി, ജോയി മൈലാടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻഷാദ് മുഹമ്മദ്, ജിജി അപ്രേം,എം കെ ഷാഹുൽഹമീദ്, കെ ജി സജിമോൻ, സി എസ് മഹേഷ്, പി പൗലോസ്, ജോസഫ് മാണി, സെബാസ്റ്റ്യൻ മാത്യു, ബിജോയി ജോൺ, സജ്ജയകുമാർ,റോബിൻ മൈലാടി, ശാലിനി ശശിധരൻ, പി വി അച്ചാമ്മ, ജോമോൻ ഫിലിപ്പ്, സോമി വട്ടക്കാട്ട്,എസ് ജി സുദർശൻ,റോയി ജോർജ്,സണ്ണി ചള്ളവയൽ, സത്യൻ തെക്കനാട്ട് മൈക്കിൾ കെ വർഗീസ് തുടങ്ങിയവർ അനുസ്മരിച്ചു.