അക്ഷരോന്നതി പദ്ധതി

Sunday 11 January 2026 11:58 PM IST

ഇടുക്കി: ജില്ലയിലെ പട്ടികജാതി - പട്ടികവർഗ ഉന്നതികളിൽ പുസ്തകങ്ങളും, വായനാ സൗകര്യവും വർധിപ്പിക്കുന്നതിനായി തദേശ സ്വയം ഭരണ വകുപ്പ് ആർ.ജി.എസ്.എ പദ്ധതിയുടെ ഐ.ഇ.സി ഘടകത്തിൽ ഉൾപ്പെടുത്തി ആവിഷ്‌കരിച്ച അക്ഷരോന്നതി പദ്ധതിക്ക് തുടക്കമായി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അക്ഷരോന്നതിയുടെ ലോഗോ തദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസിന് നൽകി പ്രകാശനം നിർവ്വഹിച്ചു. . വിദ്യാർത്ഥികളുടെ സമയവും കഴിവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിക്കൊണ്ട് സാമൂഹിക മാറ്റത്തിനുള്ള ചാലകശക്തിയായി അവരെ മാറ്റുകയാണ് പദ്ധതിയുടെ കാതൽ. തദ്ദേശസ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടർ അനിസ് ജി, ആർ.ജി.എസ്.എ ജില്ലാ പ്രൊജക്ട് മാനേജർ ബോണി സാലസ്, ആർ.ജി.എസ്.എ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് എക്സ്‌പേർട്ട് അഖിലേഷ് അയ്യപ്പൻ, ആർ.ജി.എസ്.എ ബ്ലോക്ക് കോഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.