കല്ലിക്കണ്ടിയിൽ ഒന്നര ലക്ഷം രൂപ വിലവരുന്ന പോത്തുകളെ മോഷ്ടിച്ചു.
Saturday 10 January 2026 10:16 PM IST
പാനൂർ : ഒന്നര ലക്ഷം വിലവരുന്ന പോത്തുകൾ മോഷണം പോയ സംഭവത്തിൽ കൊളവല്ലൂർ പൊലീസിൽ പരാതി.തൂവക്കുന്ന് കല്ലിക്കണ്ടിയിലെ കെ.കെ.ഷുഹൈബിന്റെ പരാതിയിലാണ് ഷെഡിൽ കെട്ടിയിരുന്ന രണ്ടു പോത്തുകളെയാണ് മോഷ്ടിച്ചതിന് കേസെടുത്തത്.
ഷുഹൈബിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള തൃപ്രങ്ങോട്ടൂർ കല്ലിക്കണ്ടിയിലെ സ്ഥലത്തെ ഷെഡിൽ കെട്ടിയിരുന്ന പോത്തുകളെയാണ് അജ്ഞാതൻ മോഷ്ടിച്ചു കടത്തിയത്. ഈ മാസം ഏഴിന് രാത്രി 11.14 മണിക്കാണ് സംഭവമെന്ന് നിരീക്ഷണ ക്യാമറയിലെ ദൃശ്യത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഷെഡിൽ വേറെയും പോത്തുകളുണ്ട്. തലയിൽ തുണി കെട്ടിയ ഒരാൾ പോത്തുകളെ കെട്ടഴിച്ച് കൊണ്ടുപോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയ പൊലീസ് പ്രദേശത്തെ സിസി ടി.വി ക്യാമറകൾ നിരീക്ഷിച്ചുവരികയാണ്.