പുസ്തകങ്ങൾ നൽകി പെൻഷണേഴ്‌സ്
Sunday 11 January 2026 1:43 AM IST
നെടുമങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ടൗൺ യൂണിറ്റിന്റെ 'പുസ്തക കോർണർ" പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് ഗവ.എൽ.എം.എ എൽ.പി.എസിൽ 200ലധികം പുസ്തകങ്ങൾ സംഭാവന ചെയ്തു.കരുപ്പൂര് ഗവ.ഹൈസ്കൂളിലും പുസ്തകങ്ങൾ സംഭാവന ചെയ്തിരുന്നു.വാർഡ് കൗൺസിലർ എ.ഷാജിയിൽ നിന്ന് എൽ.എം.എ എൽ.പി.എസ് ഹെഡ്മിസ്ട്രസ് ആർ.ശുഭയും വിദ്യാർത്ഥികളും ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.കെ.എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡന്റ് ബി.സത്യശീലൻ,ബ്ലോക്ക് സെക്രട്ടറി എം.ഷിഹാബുദീൻ,പ്രസിഡന്റ് ബി.എസ്.ഗോപാലകൃഷ്ണൻ,യൂണിറ്റ് സെക്രട്ടറി വിജയകുമാർ,പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായർ,കെ.സിയാദ്,മധു,കെ.വസന്ത ടീച്ചർ,കുമാരപിള്ള,കെ.ഒ ലത തുടങ്ങിയവർ പങ്കെടുത്തു.