ഫാഷൻ ഷോ ശ്രദ്ധേയം
Sunday 11 January 2026 12:50 AM IST
തൃശൂർ: നിപ്മറിലെ ഭിന്നശേഷി കുട്ടികൾ നടത്തിയ ഫാഷൻ ഷോ വർണാഭം. കല്ലേറ്റുംകര നിപ്മറും എറണാകുളം സെന്റ് തെരേസാസ് കോളേജും കൈകോർത്ത ഫാഷൻ ഷോയിൽ ഓട്ടിസം, സെറിബ്രൽ പാൽസി ബാധിതരായ 17 കുട്ടികളാണ് പങ്കെടുത്തത്. അഡാഫ്റ്റ് എൻഫിറ്റ് പദ്ധതിയുടെ പ്രചാരണാർത്ഥമായിരുന്നു ഫാഷൻ ഷോ. കോളേജ് ആർട്‌സ് ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടന്ന അനന്യ 2026 പരിപാടി ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെന്റ് തെരേസാസ് ഡയറക്ടർ സി. ടെസ അദ്ധ്യക്ഷത വഹിച്ചു. നിപ്മർ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ടി.കെ.അബ്ബാസ് അലി, സി.ഫ്രാൻസിസ് ആൻ (സി.എസ്.എസ്.ടി), പ്രിൻസിപ്പൽ അനു ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.