പൂർണനഗ്നനായി മരത്തിൽ വലിഞ്ഞുകയറുന്ന ഈ ബോളിവുഡ് നടനെ മനസിലായോ? വീഡിയോ വെെറൽ

Sunday 11 January 2026 12:02 AM IST

പൂർണനഗ്നനായി മരത്തിൽ വലിഞ്ഞുകയറുന്ന ബോളിവുഡ് നടൻ വിദ്യുത് ജംവാളിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കളരിപയറ്റ് അഭ്യാസത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് നടൻ പറയുന്നത്. വർഷത്തിലൊരിക്കൽ താൻ ഇത് ഇങ്ങനെ ചെയ്യാറുണ്ടെന്നും ഇത് പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധവും ആന്തരിക അവബോധവും വളർത്തുന്നതിനാണ് ഇതെന്നും നടൻ വിശദീകരിക്കുന്നു.

'കളരിപ്പയറ്റ് പരിശീലിക്കുന്നതിന്റെ ഭാഗമായി വർഷത്തിലൊരിക്കൽ ഞാൻ 'സഹജ' എന്ന യോഗാഭ്യാസത്തിൽ മുഴുകാറുണ്ട്. പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധവും ആന്തരിക അവബോധവും വളർത്തുന്നു. ശാസ്ത്രീയമായി പറഞ്ഞാൽ ഇത് നിരവധി ന്യൂറോറിസെപ്റ്ററുകളെയും പ്രൊപ്രിയോസെപ്റ്ററുകളെയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ സന്തുലിതാവസ്ഥയും ഏകോപനവും മെച്ചപ്പെടുത്തുന്നു. ഇത് ശരീരത്തെക്കുറിച്ചുള്ള കൂടുതൽ അറിവിലേക്കും. മികച്ച മാനസിക ഏകാഗ്രതയിലേക്കും നയിക്കുന്നു'- നടൻ കൂട്ടിച്ചേർത്തു. വീഡിയോ പങ്കുവച്ചതിന് പിന്നാലെ വിമർശനവും ഉയരുന്നുണ്ട്.

'ഇത് എന്താണ് ഇയാൾ കാണിക്കുന്നത് ഭ്രാന്താണോ', ' നാണമില്ല ഇയാൾ', ' എന്തൊക്കയാണ് കാണിക്കുന്നത്. അഭ്യാസങ്ങൾ കൂടുന്നുണ്ട്'- ഇങ്ങനെ പോകുന്നു ചില കമന്റുകൾ. വിമർശനങ്ങൾ ഉയർന്നാലും താരത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നു. താരം ഒരു പ്രചോദനമാണെന്നും അത് അയാളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും ചിലർ അവകാശപ്പെടുന്നു. മുൻപും വിചിത്രമായ അഭ്യാസങ്ങളിലൂടെ വിദ്യുത് ജംവാൾ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. അടുത്തിടെ ഉരുകിയ മെഴുക് മുഖത്തേക്ക് ഒഴിക്കുന്ന വീഡിയോയും നടൻ പങ്കുവച്ചിരുന്നു.