ബം​ഗാ​ളി​കൾ കേരളത്തിൽ ഹോ​ട്ടൽ​ജോലിക്ക് വ​രു​ന്ന​ത് ​സി.​പി.​എ​മ്മി​ന്റെ വീ​ഴ്ച​ ,​ നന്ദിഗ്രാം കേരളത്തിലും ആവർത്തിക്കരുതെന്ന് ​ടി.​പ​ത്മ​നാ​ഭൻ

Saturday 10 January 2026 11:56 PM IST

ക​ണ്ണൂ​ർ​ ​:​കാ​ൽ​ ​നൂ​റ്റാ​ണ്ടു​ ​കാ​ലം​ ​സി.​പി​എം​ ​ബം​ഗാ​ൾ​ ​ഭ​രി​ച്ചി​ട്ടും​ ​ബം​ഗാ​ളി​ക​ൾ​ ​കേ​ര​ള​ത്തി​ലെ​ ​ഹോ​ട്ട​ലി​ൽ​ ​ജോ​ലി​ക്ക് ​വ​രു​ന്ന​ത് ​പാ​ർ​ട്ടി​യു​ടെ​ ​വീ​ഴ്ച​യാ​ണെ​ന്ന് ​പ്ര​ശ​സ്തക​ഥാ​കൃ​ത്ത് ​ടി.​പ​ത്മ​നാ​ഭ​ൻ.​ക​ണ്ണൂ​ർ​ ​ഹോ​ട്ട​ൽ​ ​ഗ്രാ​ൻ​ഡ് ​ബി​നാ​ലെ​യി​ൽ​ ​ന​ട​ന്ന​ ​ബം​ഗാ​ൾ​ ​സി.​പി.​എ​മ്മി​ന്റെ​ ​മൂ​ന്ന​ര​ ​പ​തി​റ്റാ​ണ്ടി​ലെ​ ​ഉ​യ​ർ​ച്ച​ ​താ​ഴ്ച്ച​ക​ൾ​ ​പ​റ​യു​ന്ന​ ​സൗ​ർ​ജ്യ​ ​ഭൗ​മി​ക്കി​ന്റെ ഗാം​ഗ്സ്റ്റ​ർ​ ​സ്റ്റേ​റ്റി​ന്റെ​ ​മ​ല​യാ​ളം​ ​പ​രി​ഭാ​ഷ​ ​പ്ര​കാ​ശ​ന​ ​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. എ​ന്തു​ ​കൊ​ണ്ടാ​ണ് ​ബം​ഗാ​ളി​ൽ​ ​ക​മ്മ്യൂ​ണി​സം​ ​കാ​ല​ഹ​ര​ണ​പ്പെ​ട്ട​തെ​ന്ന് ​ക​മ്യു​ണി​സ്റ്റു​ക​ൾ​ ​ചി​ന്തി​ക്ക​ണം.​ന​ന്ദി​ഗ്രാം​ ​കേ​ര​ള​ത്തി​ലും​ ​ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.

ഇ​തി​നെ​ക്കാ​ൾ​ ​വ​ലി​യ​ ​വീ​ഴ്ച്ച​ ​ഒ​രു​ ​പ്ര​സ്ഥാ​ന​ത്തി​ന് ​ഉ​ണ്ടാ​യി​ട്ടു​ണ്ടോ..​ജ്യോ​തി​ ​ബ​സു​വി​ന്റെ​യും​ ​ബു​ദ്ധ​ദേ​വി​ന്റെ​യും​ ​കാ​ല​ത്ത് ​ഒ​റ്റ​ ​ത്രി​വ​ർ​ണ​ ​പ​താ​ക​ ​ബം​ഗാ​ളി​ലു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ജ്യോ​തിബ​സു​ ​വി​ദ്യാ​സ​മ്പ​ന്ന​നും​ ​പ​ണ്ഡി​ത​നു​മാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ആ​ ​പ്ര​യോ​ജ​നം​ ​ബം​ഗാ​ളി​ന് ​കി​ട്ടി​യി​ട്ടു​ണ്ടോ​യെ​ന്ന​ ​കാ​ര്യം​ ​സം​ശ​യ​മാ​ണ്.​ ​ക​വി​യാ​യി​രു​ന്ന​ ​ബു​ദ്ധ​ദേ​ബി​ന് ​ശേ​ഷം​ ​മ​മ​ത​യു​ടെ​ ​കാ​ല​മെ​ത്തി​യ​പ്പോ​ൾ​ ​ബം​ഗാ​ളി​ൽ​ ​ഒ​രി​ട​ത്തും​ ​ചെ​ങ്കൊ​ടി​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​മ​മ​ത​ ​ഒ​രു​ ​വ​നി​ത​യാ​ണെ​ങ്കി​ലും​ ​യാ​തൊ​രു​ ​മ​മ​ത​യി​ല്ലാ​തെ​യാ​ണ് ​ഭ​രി​ക്കു​ന്ന​ത്.​ ​പ്രീ​യ​ദ​ർ​ശി​നി​ ​പ​ബ്ളി​ക്കേ​ഷ​ൻ​സ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​പു​സ്ത​ക​ത്തി​ന്റെ​ ​മ​ല​യാ​ളം​ ​പ​തി​പ്പ് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ലി​ൽ​ ​നി​ന്നും​ ​ടി.​ ​പ​ത്മ​നാ​ഭ​ൻ​ ​ഏ​റ്റു​ ​വാ​ങ്ങി.