തുഞ്ചത്ത് എഴുത്തച്ഛൻ സമാധി ദിനാചരണം
Sunday 11 January 2026 12:56 AM IST
തൃശൂർ: അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധി ദിനം ആചരിച്ചു. തൃശൂർ ചെമ്പൂക്കാവ് ആസ്ഥാന മന്ദിരത്തിൽ ഭദ്രദീപം തെളിച്ച് സംസ്ഥാന പ്രസിഡന്റ് അഡ്വ. സുരേഷ് ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചനയ്ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി വി.എ.രവീന്ദ്രൻ, അഡ്വ. എം.എ.കൃഷ്ണനുണ്ണി, പ്രൊഫ. ടി.ബി.വിജയകുമാർ, കെ.ജി.അരവിന്ദാക്ഷൻ, എം.എൻ.ശശികുമാർ, സി.എൻ.സജിവൻ, സി.കെ.ബാലൻ, അഡ്വ. എൻ.സന്തോഷ്, എ.എൻ.രാധാകൃഷ്ണൻ, പി.യു.ചന്ദ്രശേഖരൻ, പി.എസ്.രാജൻ, എം.എൻ.ഗോപിനാഥൻ, ടി.കെ.ഗോവിന്ദൻ, ഗിരിജൻ താണിക്കുടം എന്നിവർ പങ്കെടുത്തു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശാഖകൾ തോറും സമാധി ദിനം ആചരിച്ചു. പാലക്കാട് ചിറ്റൂർ ഗുരു മഠത്തിൽ പ്രത്യേക പ്രാർത്ഥനയും പുഷ്പാർച്ചനയും നടന്നു.