ഹോട്ടലുകൾക്ക് ബോധവത്കരണം
Sunday 11 January 2026 12:57 AM IST
തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മുന്നോടിയായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ. തൃശൂർ കോർപറേഷൻ ഹെൽത്ത് വിഭാഗവുമായി സഹകരിച്ച് അംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ ബാബു ലൂയിസ് ക്ലാസ് നയിച്ചു. അസോ. ഭാരവാഹികൾ ഉൾപ്പെട്ട ഹൈജീൻ മോണിറ്ററിംഗ് സ്‌ക്വാഡ് കലോത്സവം നടക്കുന്ന ദിനങ്ങളിൽ ഹോട്ടലുകളിൽ കയറി നിർദ്ദേശങ്ങൾ നൽകും. കോർപറേഷനുമായി സഹകരിച്ച് മത്സരാർത്ഥികൾക്കും കാണികൾക്കും സൗജന്യമായി നാരങ്ങാവെള്ളം നൽകും. അനധികൃത തട്ടുകടകൾ നിയന്ത്രിക്കണമെന്ന് കോർപറേഷൻ അധികാരികളോട് ആവശ്യപ്പെട്ടു. ഹെൽത്ത് ഇൻസ്‌പെക്ടർ സുബീഷ്, അമ്പാടി ഉണ്ണിക്കൃഷ്ണൻ, വി.ആർ.സുകുമാർ, എൻ.കെ.അശോക് കുമാർ, പി.എസ്.ബാബുരാജൻ, വി.ജി.ശേഷാദ്രി, പി.ബി.പ്രമോദ്, എം.എ.ഷിഹാബുദ്ധിൻ, രാമചന്ദ്രൻ മന്നാഡിയാർ തുടങ്ങിയവർ സംസാരിച്ചു.