പ്രവാസി ഭാരതീയ ദിനാഘോഷം

Sunday 11 January 2026 12:59 AM IST

തൃശൂർ: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിനാഘോഷം ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു അമ്പഴക്കാടൻ അദ്ധ്യക്ഷനായി. തൃശൂർ ഡെപ്യൂട്ടി മേയർ എ.പ്രസാദ് മുഖ്യാതിഥിയായി. പ്രവാസി സംസ്ഥാന ജനറൽ സെക്രട്ടറി ഷാഹുൽ പണിക്കവീട്ടിൽ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡേവിസ് വടക്കൻ, എം.എം.ഇക്ബാൽ, ജില്ലാ ട്രഷറർ ഇ.എം.ബഷീർ, ജില്ലാ സെക്രട്ടറിമാരായ ഗോപാലകൃഷ്ണൻ നന്ത്യേലത്ത്, ജബീർ നാലകത്ത്, എം.എ.സലീം, ശശി പൂവത്, എൻ.എ.ജമാൽ, പ്രോഗ്രാം കോർഡിനേറ്റർ ബിജു ഇസ്മായിൽ എന്നിവർ സംസാരിച്ചു.