സീനിയര്‍ സിറ്റിസണ്‍സ് ഫോറം വാര്‍ഷികം
Sunday 11 January 2026 12:01 AM IST
തൃശൂർ: വേദനിക്കുന്നവർക്ക് ആശ്വാസമായി, തളരുന്നവർക്ക് താങ്ങായി നിലനിൽക്കുന്നവരാണ് സീനിയർ സിറ്റിസൺ പ്രവർത്തകരെന്ന് കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ. കേരള സീനിയർ സിറ്റിസൺസ് ഫോറം 19ാം വാർഷികവും ആദരണീയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. ജില്ലാ പ്രസിഡന്റ് കെ.സേതുമാധവൻ അദ്ധ്യക്ഷനായി. വിവിധ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച ഫോറത്തിലെ അംഗങ്ങളെ മേയർ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ബാബു, സി.സി.ജോസ്, ടി.ആർ.ബാലസുബ്രഹ്മണ്യൻ, പൊഫ്ര. വി.എ.വർഗീസ്, കെ.ഗോവിന്ദൻകുട്ടി മേനോൻ, സുരഭില രമണൻ, അഡ്വ. ജോയ് ബാസ്റ്റ്യൻ, ടി.എൻ.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.