ആദ്യ സ്വീകരണം ചാലക്കുടിയിൽ
Sunday 11 January 2026 12:03 AM IST
ചാലക്കുടി: 64ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് നാളെ തൃശൂരിലെത്തിക്കും. സ്വർണക്കപ്പുമായി എത്തുന്ന ഘോഷയാത്രയ്ക്ക് ജില്ലയിലെ ആദ്യ സ്വീകരണം ചാലക്കുടിയിൽ നൽകും. രാവിലെ ഒമ്പതിന് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വിപുലമായ സ്വീകരണച്ചടങ്ങ്. സൗത്ത് ജംഗ്ഷനിൽ നിന്ന് വാദ്യമേളങ്ങളോടെ കപ്പ് ആനയിച്ച് കൊണ്ടുവരും. മന്ത്രിമാരായ ഡോ. ആർ.ബിന്ദു, കെ.രാജൻ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൻ ആലിസ് ഷിബു എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകുമെന്ന് നഗരസഭ ചെയർപേഴ്‌സൺ ആലിസ് ഷിബു, വൈസ് ചെയർമാൻ കെ.വി.പോൾ, പ്രതിപക്ഷ നേതാവ് ജിൽ ആന്റണി, എൻ.പാർവതി, വി.കമലം, ലീനമോൾ, ലിജി ജോജി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.