ഡോക്ടറായി മമ്മൂട്ടി,​ കേണലായി മോഹൻലാൽ; മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റ് ഏപ്രിൽ 9ന് എത്തും

Sunday 11 January 2026 12:09 AM IST

മ​ല​യാ​ള​ത്തി​ന്റെ​ ​മ​ഹാ​ന​ട​ന്മാ​രാ​യ​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പാ​ട്രി​യ​റ്റ് ​ഏ​പ്രി​ൽ​ 9​ന് ​ലോ​ക​വ്യാ​പ​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.​ ​ഡോ​ക്ട​ർ​ ​ഡാ​നി​യേ​ൽ​ ​ജെ​യിം​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​മ​മ്മൂ​ട്ടി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​കേ​ണ​ൽ​ ​റ​ഹിം​ ​നാ​യ്ക് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​മോ​ഹ​ൻ​ലാ​ലും​ ​എ​ത്തു​ന്നു.​ ​മ​മ്മൂ​ട്ടി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​പ​ത്തൊ​മ്പ​തു​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ഒ​രു​മി​ക്കു​ന്ന​ ​പാ​ട്രി​യ​റ്റ് ​മ​ല​യാ​ള​ത്തി​ൽ​ ​ഇ​ന്നേ​വ​രെ​യു​ള്ള​തി​ൽ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ബ​ഡ്ജ​റ്റി​ലാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​പ​ത്തി​ല​ധി​കം​ ​ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി​ ​ഒ​രു​വ​ർ​ഷ​ത്തി​ല​ധി​കം​ ​നീ​ണ്ട​താ​യി​രു​ന്നു​ ​ചി​ത്രീ​ക​ര​ണം.​ ​അ​ന്താ​രാ​ഷ്ട്ര​ ​സ്പൈ​ ​ത്രി​ല്ല​റു​ക​ളെ​ ​അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ ​രീ​തി​യി​ലാ​ണ് ​ഒ​രു​ക്കു​ന്ന​ത്. ട്വ​ന്റി​ 20​ ​ക്ക് ​ശേ​ഷം​ ​മ​ല​യാ​ള​ത്തി​ലെ​ ​പ്ര​മു​ഖ​താ​ര​ങ്ങ​ളെ​ല്ലാം​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ന​യ​ൻ​‌​താ​ര,​ ​രേ​വ​തി​ ​എ​ന്നി​വ​ർ​ ​ആ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​ത്.​ ​ജി​നു​ ​ജോ​സ​ഫ്,​ ​രാ​ജീ​വ് ​മേ​നോ​ൻ,​ ​ഡാ​നി​ഷ് ​ഹു​സൈ​ൻ,​ ​ഷ​ഹീ​ൻ​ ​സി​ദ്ദി​ഖ്,​ ​സ​ന​ൽ​ ​അ​മ​ൻ,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​സെ​റീ​ൻ​ ​ഷി​ഹാ​ബ്,​ ​ഗ്രേ​സ് ​ആ​ന്റ​ണി​ ​എ​ന്നി​വ​രും,​ ​മ​ദ്രാ​സ് ​ക​ഫേ,​ ​പ​ത്താ​ൻ​ ​തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​തി​യേ​റ്റ​ർ​ ​ആ​ർ​ട്ടി​സ്റ്റും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​പ്ര​കാ​ശ് ​ബെ​ല​വാ​ടി​യും​ ​താ​ര​നി​ര​യി​ലു​ണ്ട്.​ ​ക്യാ​മ​റ​ ​ച​ലി​പ്പി​ച്ച​ത് ​മ​നു​ഷ് ​ന​ന്ദ​നാ​ണ്.​ ​സം​ഗീ​തം​ ​സു​ഷി​ൻ​ ​ശ്യാം.​ ​എ​ഡി​റ്റിം​ഗ് ​മ​ഹേ​ഷ് ​നാ​രാ​യ​ണ​നും​ ​രാ​ഹു​ൽ​ ​രാ​ധാ​കൃ​ഷ്ണ​നും​ ​ചേ​ർ​ന്നാ​ണ്. ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി,​ ​കി​ച്ച​പ്പു​ ​ഫി​ലിം​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​ആ​ന്റോ​ ​ജോ​സ​ഫ്,​ ​കെ​ ​ജി​ ​അ​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം. ആ​ൻ​ ​മെ​ഗാ​ ​മീ​ഡി​യ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തി​ക്കും.