ബാഗ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ
Sunday 11 January 2026 12:17 AM IST
കൊല്ലം: ജില്ലാ ആശുപത്രിയിലെ വെയിറ്റിംഗ് റൂമിൽ നിന്ന് യുവതിയുടെ പണം അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി അറസ്റ്റിലായി. ആലപ്പുഴ വാരണം മുക്കത്ത് ജോർജ് വർഗീസാണ് (41) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 8ന് രാത്രി 10.30 ഓടെ കൊല്ലം ജില്ലാ ആശുപത്രിലെ അത്യാഹിത വിഭാഗത്തിലെത്തിയ യുവതിയുടെ ബാഗാണ് വെയിറ്റിംഗ് റൂമിൽ നിന്ന് പ്രതി മോഷ്ടിച്ചത്. ചേര്‍ത്തല, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ സമാനമായ മൂന്ന് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിയാസ്, ഷൈജു, സി.പി.ഓമാരായ ജ്യോതിഷ്, അജയകുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.