പുതുവത്സരത്തിലെ ആക്രമണം : പ്രതി പിടിയിൽ
കൊടുങ്ങല്ലൂർ: പുതുവത്സരത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി ജനാലകൾ തല്ലിത്തകർത്ത് നാശനഷ്ടമുണ്ടാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. എസ്.എൻ പുരം ആല കക്കറ യദുകൃഷ്ണനെയാണ് (29) റൂറൽ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് പുലർച്ചെയായിരുന്നു സംഭവം. എടവിലങ്ങ് പുത്തൻകാട്ടിൽ പ്രതാപന്റെ (70) വീടിന്റെ മുൻവശത്തെ മൂന്ന് ജനലുകൾ തല്ലിത്തകർക്കുകയായിരുന്നു.
ഏകദേശം 30,000 രൂപയുടെ നാശനഷ്ടം സംഭവിച്ച സംഭവത്തിലാണ് അറസ്റ്റ്. പ്രതാപന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി പി.സി.ബിജു കുമാർ, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ.അരുൺ, സബ് ഇൻസ്‌പെക്ടർ കെ.സാലിം, ജി.എസ്.ഐമാരായ സി.എം.തോമസ്, അസ്മാബി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ധനേഷ്, സുധീഷ് എന്നിവരും ജില്ലാ ഡാൻസാഫ് അംഗങ്ങളായ സി.ആർ.പ്രദീപ്, ജയകൃഷ്ണൻ, ഷൈൻ, സൂരജ് വി.ദേവ് , ലിജു ഇയ്യാനി, ബിജു, മിഥുൻ ആർ.കൃഷ്ണ, സുർജിത്ത് സാഗർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.