സി.ബി.ഐ അന്വേഷിക്കണം

Monday 12 January 2026 1:04 AM IST

കോട്ടയം : ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ സ്വർണ്ണക്കൊള്ള സി.ബി.ഐ അന്വേഷിക്കണമെന്ന് മാർഗദർശകമണ്ഡലം ആവശ്യപ്പെട്ടു. മാർഗദർശകമണ്ഡലം അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ഉപാദ്ധ്യക്ഷന്മാരായ സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി ജിതാത്മാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, സുധീർ ചൈതന്യ, ബ്രഹ്മചാരിണി ദിശ ചൈതന്യ, സ്വാമി ഹംസാനന്ദപുരി ,സ്വാമി ശുദ്ധവിഗ്രഹ സ്വരൂപ തീർത്ഥപാദർ, സ്വാമി ഹനുമദ് പാദാനന്ദസരസ്വതി,സ്വാമി പ്രണവാനന്ദസരസ്വതി, സ്വാമിനി വിഷ്ണുപ്രിയാനന്ദസരസ്വതി തുടങ്ങിയവർ സംസാരിച്ചു.