അപകടത്തിൽ 2 പേർക്ക് പരിക്ക്
Monday 12 January 2026 12:05 AM IST
കോട്ടയം : മൂന്ന് കാറുകളും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ പുത്തനങ്ങാടി സ്വദേശികളായ യുവാവിനും, യുവതിയ്ക്കും പരിക്കേറ്റു. ഇന്നലെ രാവിലെ 11.30 ഓടെ കുമരകം കവണാറ്റിൻകര റോഡിലായിരുന്നു അപകടം. ഇലക്ട്രിക് കാർ മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിർ ദിശയിൽ വന്ന കാറിൽ തട്ടാതിരിക്കാൻ വെട്ടിച്ച് മാറ്റുമ്പോഴാണ് അപകടം. യുവതിയുടെ മുഖത്തും, യുവാവിന്റെ കാലിനുമാണ് പരിക്ക്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമരകം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. കുമരകം റോഡിൽ അപകടങ്ങൾ പതിവാകുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.