കാർഷിക സെമിനാർ

Monday 12 January 2026 12:06 AM IST

കാഞ്ഞിരപ്പള്ളി : ഇടച്ചോറ്റി ശ്രീ മൂകാംബിക ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സരസ്വതി ദേവി ക്ഷേത്രത്തിൽ ജൈവം 2026 കാർഷിക സെമിനാറും, സൗജന്യ പച്ചക്കറിത്തൈ വിതരണവുംനടന്നു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി വർഗ്ഗീസ് ഉദ്ഘാടനംചെയ്തു. മുഖ്യകാര്യദർശി സരസ്വതി തീർത്ഥപാദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. എയർ വെറ്ററൻ സർജെന്റ് ജോസഫ് എ.സി ആലക്കപറമ്പിലിനെ ആദരിച്ചു. അസി.കൃഷി ഓഫീസർ വർഗ്ഗീസ് കുട്ടി തോമസ് സെമിനാർ നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയസ് കൊക്കാട് പച്ചക്കറി തൈകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ വിജയമ്മ വിജയലാൽ, വനമിത്ര അവാർഡ് ജേതാവ് സുനിൽ സുരേന്ദ്രൻ,മനോജ് ശാസ്ത്രികൾ, ബാബു കല്ലുംപുറത്ത്, വി. ഡി ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.