മൂർഖൻപാമ്പിനെ ഒടുവിൽ പിടികൂടി
Monday 12 January 2026 12:06 AM IST
ഉദയനാപുരം : ദിവസങ്ങളായി വീട്ടുകാരെ ഭീതിയിലാഴ്ത്തിയ മൂർഖൻ പാമ്പിനെ ഒടുവിൽ സർപ്പ അംഗം എത്തി പിടികൂടി ചാക്കിലാക്കി. ഉദയനാപുരം പിതൃകുന്നത്ത് ശനിയാഴ്ച വൈകിട്ട് 3 ഓടെയാണ് സംഭവം. പുറത്തെയ്യിൽ പി.എസ് വിജയകുമാറിന്റെ പുരയിടത്തിൽ നിന്നാണ് 5 അടിയോളം നീളമുള്ള മൂർഖനെ പിടികൂടിയത്. പുരയിടത്തിലുള്ള ഉപയോഗിക്കാതെ കിടന്ന കുളത്തിന് സമീപം മീൻ വലയിൽ കുടുങ്ങിയ മൂർഖനെ സ്‌നേക്ക് റെസ്‌ക്യൂവർ അരയൻകാവ് സ്വദേശി പി.എസ് സുജയ് എത്തി ഏറെ പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. ആഴ്ചകളായി ഈ ഭാഗത്ത് പാമ്പിന്റെ അനക്കം ഉണ്ടായിരുന്നു. മൂർഖനെ വനം വകുപ്പിന് കൈമാറും.