ഹെഡ് പോസ്റ്റ്  ഓഫീസ് ഉപരോധം

Monday 12 January 2026 12:07 AM IST

കോട്ടയം : കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച തൊഴിലാളിവിരുദ്ധ ലേബർ കോഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ 10.30 ന് സി.ഐ.ടി.യു നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കും. സംസ്ഥാന സെക്രട്ടറി കെ.കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ഫെബ്രുവരി 12ന് സംഘടിപ്പിച്ചിട്ടുള്ള ദേശീയ പണിമുടക്കിന്റെ മുന്നോടിയായി നടക്കുന്ന ഉപരോധം വിജയിപ്പിക്കണമെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് റെജി സഖറിയയും, സെക്രട്ടറി കെ.അനിൽകുമാറും അഭ്യർത്ഥിച്ചു. രാവിലെ 10 ന് തിരുനക്കര മൈതാനത്ത് നിന്ന് പ്രകടനം ആരംഭിക്കും.