ശാസ്ത്ര സാഹിത്യ  പരിഷത്ത് സമ്മേളനം

Monday 12 January 2026 12:13 AM IST

പൂഞ്ഞാർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖല സമ്മേളനം നടത്തി. പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി കെ.എൻ ബിജു ഉദ്ഘാടനം നിർവഹിച്ചു. മേഖല കമ്മറ്റി അംഗം ഡി.രാജപ്പൻ ഒഴാങ്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.സനൽകുമാർ, ജില്ല സെക്രട്ടറി വിഷ്ണു ശശിധരൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ.എ മോഹനൻ, മേഖല പ്രസിഡന്റ് പി.ജി പ്രമോദ് കുമാർ, മേഖല കമ്മിറ്റി അംഗം ബാബുരാജ് ഡി, പ്രസന്നകുമാർ.ആർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.ജി.പ്രമോദ് കുമാർ (പ്രസിഡന്റ് ), സോളി ഷാജി (വൈസ് പ്രസിഡന്റ് ), പ്രസന്നകുമാർ (സെക്രട്ടറി), തൂമ സിറാജ് (ജോയിന്റ് സെക്രട്ടറി ), ആസിഫ് മുഹമ്മദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.