ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് : കാലത്താമസം ഒഴിവാക്കണം
കോട്ടയം : ലേണേഴ്സ് ലഭിച്ച് ഡ്രൈവിംഗ് ടെസ്റ്റിന് വിധേയമാകണമെങ്കിൽ ആറു മാസത്തിലധികം കാത്തിരിക്കേണ്ട അവസ്ഥയാണെന്നും അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനം അവതാളത്തിലാണെന്നും ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പാലോടി രവി പറഞ്ഞു. കാലത്താമസം മൂലം പലരും അന്യസംസ്ഥാനങ്ങളിലേയ്ക്ക് പോകുകയാണെന്നും അസോ. സംസ്ഥാന കമ്മിറ്റി യോഗം ഉത്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് അഷറഫ് നരിമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എസ് പ്രസാദ്, നെടുമങ്ങാട് ശിവൻപിള്ള തിരുവനന്തപുരം പ്രേംജിത്ത്, കരുമ്പക്കൽ സുധാകരൻ, വിനോദ് കൊല്ലം, കാർത്തികേയൻ കോഴിക്കോട്, പ്രകാശൻ പേരമ്പ്ര ദാസൻ തിരൂർ, നൈസ്സാം കരുനാഗപ്പള്ളി, നിഷാബ് മസ്സോളി, പയ്യന്നൂർ ഉബൈർ, വിനോദ് കൊല്ലം തുടങ്ങിയ നേതാക്കൾ സംസാരിച്ചു ഐ. എ. ജവാദ് നന്ദി പറഞ്ഞു.