പോസ്റ്റുകാർഡ് സമരം
Monday 12 January 2026 1:18 AM IST
നെയ്യാറ്റിൻകര: ടൗൺ പോസ്റ്റ് ഓഫീസ് പൂട്ടിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തപാൽ വകുപ്പ് ജീവനക്കാർ പ്രതിഷേധമായി സൂപ്രണ്ടിന് പോസ്റ്റുകാർഡ് അയച്ചുള്ള സമരം നടത്തി. സമരം എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും പോസ്റ്റൽ ജീവനക്കാരും കുടുംബങ്ങളും ജനപ്രതിനിധികളുമായി ചേർന്ന് കൂട്ട നിരാഹാര സമരം നടത്തുമെന്നും വിനോദ് കുമാർ പറഞ്ഞു.