വിമുക്തി വോളിബാൾ ടീം
Monday 12 January 2026 1:18 AM IST
ബാലരാമപുരം: എക്സൈസ് ബോധവത്കരണ വിഭാഗമായ വിമുക്തി മിഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ കായിക ലഹരിയിലേക്ക് കൊണ്ടുവരുന്നതിനായി നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വിമുക്തി വോളിബാൾ ടീം രൂപീകരിച്ചു. ടീമംഗങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽകുമാർ,വിമുക്തിക്ലബ്ബ് കോ ഓർഡിനേറ്റർ സുജ,സിവിൽ എക്സൈസ് ഓഫീസർ ലാൽകൃഷ്ണ,അനീഷ്,സുനിൽ പോൾ ജെയിൻ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ,ഹരിതാ മോഹൻ എന്നിവർ പങ്കെടുത്തു.