കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സമ്മേളനം
Monday 12 January 2026 12:14 AM IST
പേരാവൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന അനുബന്ധ പരിപടികളുടെ ഉദ്ഘാടനം ആലച്ചേരിയിൽ ജില്ലപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന നിർവഹിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രഹ്ളാദൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് സി.വി രാധാകൃഷ്ണൻ ആരോഗ്യ ക്ലാസ്സ് എടുത്തു. സിജ രാജീവൻ, ജില്ല പഞ്ചായത്ത് അംഗം കെ.പി കാഞ്ചനവല്ലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജൻ ചെറിയാൻ, എ. ഷാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി സുരേഷ് കുമാർ, കെ.ഇ സുധീഷ് കുമാർ, കെ. വിനോദ് കുമാർ സംസാരിച്ചു. അനുബന്ധ പരിപാടിയുടെ ഭാഗമായി 16ന് തൊഴിലുറപ്പ് തൊഴിൽ സുരക്ഷിതത്വം എന്ന വിഷയത്തിൽ പ്രൊഫസർ ടി.പി. കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തും. ഫിബ്രവരി 7, 8 തീയ്യതികളിൽ പെരുന്തോടി യു.പി സ്കൂളിലാണ് ജില്ലാസമ്മേളനം നടക്കുന്നത്.