മേഖലാ വാർഷികവും കുടുംബ സംഗമവും

Monday 12 January 2026 12:11 AM IST
വാർഷികവും കുടുംബ സംഗമവും നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: കേരള സ്‌റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ശ്രീകണ്ഠപുരം മേഖലയുടെ പന്ത്രണ്ടാമത് വാർഷികവും കുടുംബ സംഗമവും ചെങ്ങളായി നെല്ലൻ റെസിഡൻസിയിൽ നടന്നു. നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.കെ ദാമോദരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ഗണേശൻ ആമുഖ പ്രഭാഷണവും റിട്ട. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.വി ബാബു മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് മുയ്യം രാഘവൻ മുതിർന്ന അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. ടി.കെ കുഞ്ഞിരാമൻ നമ്പ്യാർ അനുസ്മരണ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി എ. കുഞ്ഞിക്കണ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എ. ജയരാജൻ, ജോൺസൺ തുടിയൻപ്ലാക്കൽ, ടി.വി കുഞ്ഞിരാമൻ, വിജയമണി നടുവിൽ, ഇ. ദാമോദരൻ, പി.കെ രത്നപ്രഭ, പി.ജെ വിജയമണി എന്നിവർ പ്രസംഗിച്ചു.