നാടാർ സർവീസ് ഫോറം

Monday 12 January 2026 1:25 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാടാർ സമുദായത്തിന് അർഹമായ പ്രാതിനിദ്ധ്യം നൽകാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറാകണമെന്ന് മാഞ്ഞാലിക്കുളം ഹോട്ടൽ ബോബൻ റസിഡന്റസിയിൽ കൂടിയ നാടാർ സർവീസ് ഫോറം കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രസിഡന്റ് കാഞ്ഞിരംകുളം സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ വ്ലാത്താങ്കര,ജയ ജീവൻദാസ്,മോഹനകുമാർ,ആർ.രാജു തുടങ്ങിയവർ സംസാരിച്ചു.