നാഷണൽ യോഗാസന ചാമ്പ്യൻഷിപ്പ്

Monday 12 January 2026 1:31 AM IST

തിരുവനന്തപുരം: അസാം ദിമാജി ജില്ലയിൽ ജനുവരി 31,ഫെബ്രുവരി 1,2,3 തീയതികളിൽ നടക്കുന്ന 6-ാമത് നാഷണൽ യോഗാസന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള സബ് ജൂനിയർ,ജൂനിയർ,സീനിയർ,കേരള ടീം സെലക്ഷൻ ട്രയൽസ് മാന്നാനം കെ.ഇ കോളേജിൽ 14ന് ഉച്ചയ്ക്കുശേഷം രണ്ടര മുതൽ നടക്കും. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കേണ്ടവർ ഐ.ഡി പ്രൂഫും ജനന സർട്ടിഫിക്കറ്റുമായി കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ എത്തേണം.